×

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മതേതര രാഷ്ട്രീയ പ്രസ്ഥാനം തന്നെയാണെന്ന് ജോര്‍ജ്ജ് അഗസ്റ്റ്യനും മിഥുന്‍ സാഗറും

കോട്ടയം;- കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ ജനകീയ അടിത്തറ വിപുലീകരിക്കവാന്‍ ഉതകുന്ന വിധം ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിനെ അംഗമാക്കാന്‍ തീരുമാനിച്ചിട്ടുളളത്.
ആ നടപടിയെ വര്‍ഗീയ പ്രീണനം എന്നും മറ്റും ആക്ഷേപിക്കുന്നത് ശരിയല്ല. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളലും പെട്ട നേതാക്കളെകൊണ്ടും അണികളെകൊണ്ടും സമ്പന്നമാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്. ആ നിലവില്‍ തന്നെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് മുന്നോട്ട് പോകുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന പാര്‍ട്ടി സെക്രട്ടറി ജോര്‍ജ്ജ് അഗസ്റ്റ്യനും ജനാധിപത്യ കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. മിഥുന്‍ സാഗറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഭാരതം നെഞ്ചേറ്റുന്ന മതേതര സങ്കല്‍പ്പങ്ങള്‍ തകര്‍ത്ത് എറിയുന്ന വര്‍ഗീയ അജണ്ടകളുമായി അഞ്ച് വര്‍ഷക്കാലം ബി.ജെ.പി ഭരണം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുവാന്‍ ആഗ്രഹിക്കുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ 2019-ലെ കുരുക്ഷേത്രയുദ്ധത്തില്‍ ബി.ജെ.പി-യെ അടിയറവ് പറയിപ്പിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോട് യോജിച്ചും സഹകരിച്ചും രാഷ്ട്രീയ മുന്നേറ്റത്തിനുളള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ ജനകീയ അടിത്തറ വിപുലീകരിക്കവാന്‍ ഉതകുന്ന വിധം ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിനെ അംഗമാക്കാന്‍ തീരുമാനിച്ചിട്ടുളളത്.
ആ നടപടിയെ വര്‍ഗീയ പ്രീണനം എന്നും മറ്റും ആക്ഷേപിക്കുന്നത് ശരിയല്ല. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളലും പെട്ട നേതാക്കളെകൊണ്ടും അണികളെകൊണ്ടും സമ്പന്നമാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്. ആ നിലവില്‍ തന്നെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് മുന്നോട്ട് പോകുമെന്ന് അവര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top