×

വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഇതോടെ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തി. സബ് കലക്ടറായിരുന്ന ദിവ്യ എസ്.അയ്യര്‍ ഭൂമി ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയത് വിവാദമായിരുന്നു. ഭൂമി പുറമ്ബോക്കെന്ന് ജില്ലാ സര്‍വേ സുപ്രണ്ട് കണ്ടെത്തുകയായിരുന്നു.

ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്.അയ്യര്‍ സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്തതാണ് വിവാദമായത്. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്ത് ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top