ഇന്ധനവില പിടിച്ച് നിര്‍ത്താന്‍ 30 ശതമാനം ഇളവില്‍ ഇന്ത്യയ്ക്ക് ക്രൂഡോയില്‍ നല്‍കാമെന്ന് വെനസ്വേല.
ക്രൂഡോയിന്‍റെ വില ക്രിപ്റ്റോ കറന്‍സിയിലൂടെ നല്‍കണമെന്നാണ് വെനസ്വേലയുടെ ആവശ്യം.
ഇന്ത്യയില്‍ സര്‍വ്വകാല റെക്കോഡിലാണ് പെട്രോള്‍-ഡീസല്‍ വില. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതിനാല്‍ വരും ദിവസങ്ങളും ഇന്ധന വില കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് നിലവിലെ വിപണി വിലയേക്കാള്‍ 30 ശതമാനം ഇളവില്‍ ക്രൂഡോയില്‍ ഇന്ത്യക്ക് നല്‍കാമെന്ന വാഗ്ദാനം വെനസ്വേല മുന്നോട്ട് വച്ചിരിക്കുന്നത്. അതായത് ബാരലിന് 75 ഡോളര്‍ വിലയുള്ള ക്രൂഡോയില്‍ 53 ഡോളറിന് വെനസ്വേല കൈമാറും. ഇതിലൂടെ രാജ്യത്തെ ഇന്ധന വില വര്‍ദ്ധന പിടിച്ച് നിര്‍ത്തി വില കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാം.
പക്ഷേ ഇന്ത്യ നിയമപരമായി പിന്തുണയ്ക്കാത്ത ഡിജിറ്റല്‍ കറന്‍സിയിലൂടെ പണം കൈമാറണമെന്നതാണ് പ്രതിസന്ധി. ബിറ്റ് കോയിന്‍ മാതൃകയില്‍ വെനസ്വേലന്‍ സര്‍ക്കാര്‍ ആരംഭിച്ച ക്രിപ്റ്റോ കറന്‍സി പെട്രോയിലൂടെ പണം നല്‍കമെന്നാണ് ആവശ്യം. എണ്ണ, പ്രകൃതി വാതകം, സ്വര്‍ണം എന്നിവയില്‍ വ്യാപാരം നടത്തുന്ന ഡിജിറ്റല്‍ കറന്‍സി പെട്രോയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെനസ്വലന്‍ സര്‍ക്കാര്‍ തുടക്കമിട്ടത്. ഇതിലൂടെ അമേരിക്കയില്‍ നിന്നടക്കമുള്ള ഉപരോധം മറികടക്കാനും വെനസ്വലന്‍ കറന്‍സി ബോലിവറിന്‍റെ വിലയിടിവ് പ്രതിരോധിക്കാനുമാണ് ശ്രമം.
ക്രിപ്റ്റോ കറന്‍സി വ്യാപാരം നടത്തുന്ന ഇന്ത്യയിലെ കന്പനി കോയിന്‍സെക്യുറുമായി പെട്രോയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കോയിന്‍സെക്യുറില്‍ പെട്രോയെ കൂടി ഉള്‍പ്പെടുത്താനാണ് ശ്രമം. അതേസമയം വെനസ്വേലയുടെ പുതിയ വാഗ്ദാനത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്