×

ചെങ്ങന്നൂരില്‍ കനത്ത പോളിംഗ്; അഞ്ച് ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകി

ചെങ്ങന്നൂര്‍: വോട്ടെടുപ്പ് ആംരംഭിച്ച്‌ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ കനത്ത പോളിംഗാണ് ചെങ്ങന്നൂരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ രണ്ട്മണിക്കൂറില്‍ 14 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയും രാവിലെ തന്നെ ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി.

എന്നാല്‍ അഞ്ച് ബൂത്തുകളില്‍ വൈദ്യുതി തകറാണ് കാരണം വോട്ടെടുപ്പ് വൈകി. കൂടാതെ വിവിപാറ്റ് തകരാറിലാതിനാല്‍ വെണ്‍മണി പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 150 ല്‍ തകരാറായ വിവിപാറ്റ് മെഷീന്‍ മാറ്റിവച്ചു. ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ ശക്താമായ മഴയും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മഴയെ അവഗണിച്ചും വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിച്ചേരുന്നുണ്ട്.

7 സഹായക ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 181 ബൂത്തുകളാണ് ഇത്തവണയുള്ളത്. നോട്ടയുള്‍പ്പെടെ 18 സ്ഥാനാര്‍ഥിമാരാണ് മത്സരരംഗത്തുള്ളത്. 22 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്ക്യാമറ സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top