×

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യോഗം ഇന്ന് ചേരും. മനസാക്ഷി വോട്ടെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് യോഗം തള്ളിയേക്കും. ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കണമെന്ന പിജെ ജോസഫിന്റെ നിലപാടിന് പാര്‍ട്ടിയില്‍ പിന്തുന്ന ഏറിയിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം നല്‍കണമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി വിഭാഗം . എന്നാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കണമെന്ന നിലപാടില്‍ പിജെ ജോസഫ് വിഭാഗം ഉറച്ചു നിന്നതോടെയാണ് ഉന്നതാധികാര സമതി പ്രശ്‌ന പരിഹാരത്തിന് ഉപകമ്മറ്റിയെ ചുമതലപ്പെടുത്തിയത്. ഏതെങ്കിലും മുന്നണി ഒന്നാകെ പരസ്യമായി പിന്തുണ തേടിയാല്‍ ആ മുന്നണിക്ക് ഒപ്പം പ്രവര്‍ത്തിക്കണമെന്ന് പിജെ ജോസഫ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ഉപസമതി യോഗം നീട്ടികൊണ്ട് പോയതിനു ശേഷം തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് മനസാക്ഷി വോട്ടെന്ന പ്രഖ്യാപനം നടത്താനുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് ഇന്ന് ഉപസമതി യോഗം ചേരാന്‍ തീരുമാനമായത്.

ഇതിനിടെ രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്ബ് എയ്ത് പ്രകോപനം സൃഷ്ടിക്കാന്‍ കെഎം മാണി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ സംയമനം പാലിച്ചതോടെ ഈ തന്ത്രവും പാളി. ഇതിനിടെ കാനം രാജേന്ദ്രനും സിപിഐയും മാണിക്കെതിരെ നിലപാട് കടുപ്പിച്ചതും ഇതിനെ പിന്തുണച്ച്‌ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതും കെഎം മാണിയുടെ എല്‍ഡിഎഫ് സ്വപ്നത്തിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പി ജെ ജോസഫ് പക്ഷവും യുഡിഎഫ് നേതാക്കളും സാഹചര്യം അനുകൂലമാക്കുകയായിരുന്നു.

കെഎം മാണിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന പികെ കുഞ്ഞാലികുട്ടിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ് ദേശിയ നേതൃത്വവും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന ഉപസമതി യോഗത്തില്‍ പിജെ ജോസഫിന്റെ യുഡിഎഫ്.ആഭിമുഖ്യനിലപാടിന് അംഗീകാരം ലഭിക്കാനാണ് സാധ്യത.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top