×

ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടി: നാല് രാജ്യസഭാ എംപിമാര്‍ ടിഡിപി വിട്ട് ബിജെപിയിലേക്ക്

ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടി. നാല് രാജ്യസഭാ എംപിമാര്‍ ടിഡിപി വിട്ട് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു.

ഒരു രാജ്യസഭാ എംപി കൂടി രാജി സമര്‍പ്പിച്ച്‌ പാര്‍ട്ടി വിടുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ചന്ദ്രബാബു നായിഡു ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയാണ്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ് എന്നിവര്‍ രാജിക്കത്ത് രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്‍റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്.

ജി മോഹന്‍ റാവു എന്ന എംപി കൂടി കളം മാറ്റിച്ചവിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിഡിപിയ്ക്ക് നിലവില്‍ ആറ് രാജ്യസഭാ എംപിമാരാണുള്ളത്. ഇതില്‍ മൂന്ന് പേരാണ് നിലവില്‍ ബിജെപിയിലേക്ക് കൂടുമാറുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top