×

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; കേരള രഞ്ജി ടീം മുന്‍ നായകന്‍ രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി

കേരള രഞ്ജി ടീം മുന്‍ നായകന്‍ രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി. ജോലി നേടുന്നതിനായി രോഹന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി.

അക്കൗണ്ടന്റസ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായാണ് രോഹനു സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും രോഹനെതിരേ കന്േറാണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്നാണ് രോഹന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top