×

ഭാസ്‌കര കാരണവര്‍ വധം: പ്രതി ഷെറിന്റെ ജീവപര്യന്തം സുപ്രിം കോടതി ശരിവെച്ചു

ദില്ലി: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി ശരിവെച്ചു. കൊലപാതകം നടക്കുമ്ബോള്‍ ഷെറിന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വിചാരണ കോടതിയില്‍ നല്‍കിയ മൊഴിയില്‍ കൂട്ടുപ്രതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ഷെറിന്‍ സമതിച്ചിട്ടുണ്ടെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

2009 ല്‍ ചെങ്ങന്നൂരില്‍ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ ഷെറിന്‍ നല്‍കിയ അപ്പീലാണ് സുപ്രിം കോടതി തള്ളിയത്. മാവേലിക്കര അതിവേഗകോടതി വിധിച്ച ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ഷെറിന്റെ അപ്പീല്‍. മരുമകള്‍ ഷെറിനും കാമുകനും കൂട്ടാളികളും ചേര്‍ന്ന് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊലപാതകം നടത്തിയത് പുറത്തു നിന്നെത്തിയ ആളാണെന്നും കേസില്‍ തന്നെ കുടുക്കിയതാണെന്നുമായിരുന്നു സുപ്രിം കോടതിയില്‍ ഷെറിന്റെ വാദം. എന്നാല്‍ കൃത്യം നടക്കുമ്ബോള്‍ വീട്ടില്‍ കാരണവര്‍ക്ക് പുറമെ ഷെറിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ജസ്റ്റിസ്മാരായ എസ്‌എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ മറ്റു പ്രതികളുമായി ബന്ധപ്പെട്ടിരുന്നതായി ഷെറിന്‍ വിചാരണ കോടതിയില്‍ മൊഴി നല്‍കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ഷെറിനൊപ്പം കേസില്‍ പ്രതികളായ ബാസിത് അലിക്കും മറ്റു രണ്ടുപേര്‍ക്കും ജീവപര്യന്തം തടവും 80,000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇവര്‍ ഇതുവരെയും സുപ്രിം കോടതിയെ സമീപിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top