ചടങ്ങ് ബഹിഷ്കരിച്ച അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരം തപാല്‍ മാര്‍ഗം.
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് രാഷ്ട്രപതിക്കു പകരം വകുപ്പുമന്ത്രി നല്‍കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ച അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരം തപാല്‍ മാര്‍ഗം. അവാര്‍ഡുദാന ചടങ്ങിന് എത്താതിരുന്ന എല്ലാവര്ക്കും തപാല്‍ വഴി മെഡലും പ്രശംസാപത്രവും വീട്ടിലെത്തിക്കാനാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെന്റ തീരുമാനം. 120 അവാര്‍ഡ് ജേതാക്കളില്‍ പകുതിയോളം പേരാണ് വ്യാഴാഴ്ച നടന്ന ചടങ്ങ് ബഹിഷ്കരിച്ചത്.
ഗായകന് യേശുദാസ്, സംവിധായകന് ജയരാജ് തുടങ്ങിയവര്‍ രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചപ്പോള്‍, കേരളത്തില്‍നിന്നുള്ള മറ്റെല്ലാ പുരസ്കാര ജേതാക്കളും വിട്ടുനില്‍ക്കുകയാണ് ചെയ്തത്. വിവിധ ഭാഷകളില്‍നിന്നുള്ള സിനിമ പ്രവര്‍ത്തകരും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
അതേസമയം, 65 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതി 11 പേര്‍ക്കു മാത്രം അവാര്‍ഡ് നല്കിയ വിഷയത്തില്‍ രാഷ്ട്രപതി ഭവനും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ഒരുപോലെ കൈകഴുകുകയാണ്. രാഷ്ട്രപതി പെങ്കടുക്കുന്ന പരിപാടികള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ നീട്ടരുതെന്ന പുതിയ പ്രോേട്ടാക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണെന്ന വിശദീകരണമാണ് മന്ത്രി സ്മൃതി ഇറാനിയുടെ മന്ത്രാലയം നല്‍കിയത്. ഇതിനു പിന്നാലെ, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആശയക്കുഴപ്പം സൃഷ്ടിച്ചതിലുള്ള അതൃപ്തി രാഷ്ട്രപതി ഭവന് പ്രധാനമന്ത്രിയുടെ ഒാഫിസിനെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ചടങ്ങ് ബഹിഷ്കരിക്കുമെന്ന സൂചനയുമായി അവാര്‍ഡ് ജേതാക്കള്‍ തുറന്ന കത്ത് നല്കിയപ്പോള്, 11ാം മണിക്കൂറില്‍ പ്രോേട്ടാക്കോള്‍ മാറ്റാന്‍ പറ്റില്ലെന്ന ഉറച്ച നിലപാടുമായി മുന്നോട്ടു േപാവുകയായിരുന്നു രാഷ്ട്രപതിഭവന്. രാഷ്ട്രപതി ആദരിക്കാന്‍ വിളിച്ചു വരുത്തിയവര്‍ അവമതിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ആരും മെനക്കെട്ടില്ല. അതിനു ശേഷമാണ് കൈകഴുകല്‍.
ഒൗദ്യോഗിക ചടങ്ങുകളില്‍ രാഷ്ട്രപതിയുടെ റോള്‍ ചുരുക്കുകയും മന്ത്രിമാരുടെ റോള്‍ കൂട്ടുകയും ചെയ്യുന്ന തിരക്കഥയാണ് നടപ്പായതെന്ന് ഇതിനിടയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചലച്ചിത്ര അവാര്‍ഡ് രാഷ്ട്രപതി തന്നെ എല്ലാവര്ക്കും നല്കേണ്ടതിെന്റ പ്രാധാന്യം രാഷ്ട്രപതിഭവനെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരുന്നെങ്കില്‍ അവാര്‍ഡ് ജേതാക്കളുടെ തിരസ്കരണം ഉണ്ടാവുമായിരുന്നില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്