അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണവും വേഷമിടുന്നതായി റിപ്പോര്‍ട്ട്.
അതിഥി വേഷമാകും പ്രണവിനെന്നാണ് സൂചന. ഇതു സംബന്ധിച്ച് സ്ഥിരീകരണം വരും ദിവസങ്ങൡലുണ്ടാകും. നവംബര്‍ ഒന്നിന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും . നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. ചിത്രത്തില്‍ വലിയ താര നിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാര്‍ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയും ബോളിവുഡിലെ പ്രശസ്ത താരം സുനില്‍ ഷെട്ടിയും സിനിമയുടെ ഭാഗമാകും.
പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുനില്‍ ഷെട്ടി പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമായ കാക്കകുയിലിലും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. പ്രിയദര്‍ശന്‍ തെലുങ്കില്‍ സംവിധാനം ചെയ്ത നിര്‍ണ്ണയം എന്ന ചിത്രത്തിലെ നായകന്‍ ആയിരുന്നു നാഗാര്‍ജുന. പ്രിയന്റെ തന്നെ മോഹന്‍ലാല്‍ ചിത്രമായ വന്ദനത്തിന്റെ തെലുങ്ക് റീമേക് ആയിരുന്നു ആ ചിത്രം.
ഏതായാലും തെലുങ്കു മാര്‍ക്കറ്റില്‍ മരക്കാര്‍ പിടിമുറുക്കും എന്നുറപ്പിക്കാം. അതിനു പുറമേ ബ്രിട്ടീഷ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ജനതാഗാരേജിന്റെ വന്‍വിജയത്തിനു ശേഷം മോഹന്‍ലാലിനും തെലുങ്കില്‍ ഇപ്പോള്‍ നല്ല മാര്‍ക്കറ്റ് ആണുള്ളത്. ബാഹുബലി ഫെയിം സാബു സിറില്‍ പ്രൊജക്റ്റ് ഡിസൈനര്‍ ആയും തിരു ക്യാമറാമാന്‍ ആയും ഈ ചിത്രത്തില്‍ ജോലി ചെയ്യും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്