×

ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ കനക്കും

ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടി മഴയ്ക്കാണ് സാധ്യത. ഇന്നലെ മുതല്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ചെയിയ തോതില്‍ ഇടിമിന്നലോട് കൂടിയ മഴ കേരളത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ഉണ്ടായിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്നതോടെ വേനല്‍ച്ചൂടിന് കുറവുണ്ടാകും.

കേരളത്തിന്റെ ചില പ്രദേശങ്ങള്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് പെയ്ത വേനല്‍മഴ താല്‍ക്കാലിക ആശ്വാസമായെങ്കിലും ഇപ്പോഴും കുടിവെള്ളമില്ലാത്ത സ്ഥലങ്ങള്‍ നിരവധിയാണ്. മഴ ശക്തിപ്രാപിക്കുന്നതോടെ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയ ആശ്വാസമാകും.

നിലവില്‍ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. മാര്‍ച്ച് ഒന്ന് മുതല്‍ രേഖപ്പെടുത്തിയ താപനിലയില്‍ ശരാശരി താപനിലയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് കോഴിക്കോട് ജില്ലയിലെന്ന് മീറ്ററോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ എസ്. സന്തോഷ് പറഞ്ഞു.

മഴയ്ക്ക് അനുകൂലമായ തരത്തിലാണ് കാറ്റിന്റെ ഗതിയും വേഗതയും. ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ ഇപ്പോള്‍ വരെ കേരളത്തില്‍ 17 ശതമാനം അധികം വേനല്‍മഴ ലഭിച്ചിട്ടുണ്ട്. 55.6 മില്ലി മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 65 മില്ലി മീറ്റര്‍ മഴ പെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top