×

മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപി ഗാസിയാബാദിൽ നിന്ന് ബിജെപി അദ്ദേഹത്തെ മത്സരിപ്പിച്ചേക്കും. അദ്ദേഹത്തോടൊപ്പം വൈഎസ്ആർ കോൺഗ്രസ് നേതാവ് വര പ്രസാദ് റാവുവും (റിട്ടയേർഡ് ഐഎഎസ്) ബിജെപിയിൽ ചേർന്നു.

 

 

പ്രതിരോധ രംഗത്ത് നാല് പതിറ്റാണ്ടിലേറെ പരിചയമുള്ളയാളാണ് ആർകെഎസ് ബദൗരിയ. രാജ്യത്തിൻ്റെ 23-ാമത് വ്യോമസേനാ മേധാവിയായിരുന്നു. 2019 സെപ്റ്റംബർ 30 മുതൽ 2021 സെപ്റ്റംബർ 30 വരെ. വ്യോമസേനാ ഉപമേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 മാർച്ച് മുതൽ 2018 ഓഗസ്റ്റ് വരെ സതേൺ എയർ കമാൻഡിൻ്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി സേവനമനുഷ്ഠിച്ചു. റഫാൽ യുദ്ധ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരിൽ ഒരാളാണ് അദ്ദേഹം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top