ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
ഇക്വറ്റോറിയൽ ഗിനിയ, സ്വാസിലൻഡ്, സാംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദർശനം നടത്തുക. ഏപ്രിൽ ഏഴ് മുതൽ 12വരെയാണ് സന്ദർശനം. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.
ഇക്വറ്റോറിയൽ ഗിനിയയും സ്വാസിലൻഡും ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി സന്ദർശിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയ പ്രസിഡന്റെ ക്ഷണം സ്വീകരിച്ചാണ് രാഷ്ട്രപതിയുടെ സന്ദർശനം. മൂന്നു ദിവസം ഇക്വറ്റോറിയൽ ഗിനിയയിൽ കഴിയുന്ന രാഷ്ട്രപതി ഏപ്രിൽ എട്ടിന് ഇക്വറ്റോറിയൽ ഗിനിയ പാർലമെന്റിനെ അഭിസംബോധന ചെയ്യും.
ഏപ്രിൽ ഒൻപതിന് സ്വാസിലൻഡിലെത്തുന്ന രാഷ്ട്രപതിയെ മവാതി മൂന്നാമൻ രാജാവ് സ്വീകരിക്കും. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടക്കും. ഏപ്രിൽ പത്തിന് രാംനാഥ് കോവിന്ദ് സാംബിയ സന്ദർശിക്കും. സാംബിയ പ്രസിഡന്റുമായും രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്