×

35 വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത മാര്‍ച്ചോടെ സൗദി അറേബ്യയില്‍ സിനിമാ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങും

റിയാദ്:  പൊതു സിനിമാശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമായതയായി സൗദി സാംസ്കാരിക- വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

1980 കളില്‍ സാംസ്കാരിക മൂല്യച്യുതിയുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു സൗദിയിലെ തീയേറ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 2030 ഓടെ 2000 സ്ക്രീനുകളിലായി 300 സിനിമകള്‍ കാണിക്കാമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. മാത്രമല്ല 30000 പേര്‍ക്ക് സ്ഥിരമായി ജോലി നല്‍കാനും വ്യവസായം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ ആണ് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയത്. സാംസ്കാരിക വിവര സാങ്കേതിക മന്ത്രാലയത്തിന്റെ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് കൊമേഴ്സ്യല്‍ സിനിമ തിയേറ്റര്‍ അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രി അവാദ് അല്‍ അവാദ് തീരുമാനമെടുത്തത്. കാര്യമായ വളര്‍ച്ചയില്ലാതെ തുടരുന്ന സൗദിയിലെ ചലിച്ചത്ര നിര്‍മാണ മേഖലയ്ക്ക് കുതിപ്പ് പകരുന്നതായിരിക്കും പുതിയ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top