×

33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് അനുമതി – ജി സുധാകരന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ 33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് 2018-19 ലെ റെയില്‍വേ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചതായി മന്ത്രി ജി സുധാകരന്‍.

2017 സെപ്തംബര്‍ 2 ന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിര്‍ദ്ദേശം റെയില്‍വേ അംഗീകരിക്കുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രസ്തുത മേല്‍പ്പാലങ്ങള്‍.

ഏഴിമല സ്റ്റേഷന്‍, എറണാകുളം – മട്ടാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍, മാഹി – തലശ്ശേരി, തലശ്ശേരി – എട്ടക്കോട്ട്, മുളങ്കുന്നത്തുകാവ് – പൂങ്കുന്നം, കരുനാഗപ്പള്ളി – ശാസ്താംകോട്ട, ഒല്ലൂര്‍ – പുതുക്കാട്, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍ – വാടാനാംകുറിശ്ശി, ചേപ്പാട് – കായംകുളം, പട്ടാമ്ബി – പള്ളിപ്പുറം, പെരിനാട് – കൊല്ലം, പറളി – മങ്കര, എട്ടക്കോട്ട് – കണ്ണൂര്‍, കോഴിക്കോട് – വെസ്റ്റ്ഹില്‍, നിലമ്ബൂര്‍ യാര്‍ഡ്, ഷൊര്‍ണ്ണൂര്‍ – വള്ളത്തോള്‍ നഗര്‍, താനൂര്‍ – പരപ്പനങ്ങാടി, ഷൊര്‍ണ്ണൂര്‍ – അങ്ങാടിപ്പുറം, അങ്ങാടിപ്പുറം – വാണിയമ്ബലം, വൈക്കംറോഡ് – കുറുപ്പന്തറ, കുറുപ്പന്തറ – ഏറ്റുമാനൂര്‍, കണ്ണൂര്‍ – വളപട്ടണം, പാപ്പിനിശ്ശേരി – കണ്ണപുരം, കണ്ണപുരം – പയങ്ങാടി, ഉപ്പള- മഞ്ചേശ്വരം, കായംകുളം – ഓച്ചിറ, അമ്ബലപ്പുഴ – ഹരിപ്പാട്, കൊല്ലം – മയ്യനാട്, കടയ്ക്കാവൂര്‍ – മൂരുഗമ്ബുഴ സ്റ്റേഷനുകള്‍ക്കിടയില്‍ ഓരോ മേല്‍പ്പാലവും, പുതുക്കാട് – ഇരിങ്ങാലക്കുട, പയ്യന്നൂര്‍ – തൃക്കരിപ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടു വീതം മേല്‍പ്പാലങ്ങളുമാണ് 2018-19 ലെ ബജറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top