×

21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയും

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. കരാറ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.

11 ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 71 രാജ്യങ്ങളില്‍ നിന്നുള്ള 4500 കായിക താരങ്ങള്‍ മാറ്റുരയ്ക്കും. ഇന്ത്യയില്‍ നിന്ന് 200 അത്‌ലറ്റുകളാണ് ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ പിവി സിന്ധു ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും. ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു

ഗുസ്തി താരം സുശീല്‍ കുമാര്‍, ബോക്‌സിംഗ് താരം മേരി കോം, സൈന നേവാള്‍, ഷൂട്ടര്‍ ഗഗന്‍ നാരംഗ് എന്നിവരും പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് ഗോള്‍ഡ് മെഡലിനുള്ള ആദ്യ പോരാട്ടം നടക്കുന്നത്. ഇത് അഞ്ചാം തവണയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയ വേദിയാകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top