2023ലെ ഏകദിന ലോകകപ്പിന് ഇന്ത്യ ഒറ്റയ്ക്ക് വേദിയാവും
മുംബൈ: 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍. തിങ്കളാഴ്ച്ച ചേര്‍ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്ബ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും.
ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. നേരത്തെ 1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അന്ന് പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോടൊപ്പം വേദിയായിരുന്നു.
ചാമ്ബ്യന്‍സ് ട്രോഫിക്കും ലോകകപ്പിനും പുറമെ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരവും ഇന്ത്യയിലാണ് നടക്കുക. ടെസ്റ്റ് പദവി നേടിയ ശേഷമുള്ള അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. 2019ല്‍ ഓസ്ട്രേലിയക്കെതിരെയാണ് ഈ ടെസ്റ്റ് മത്സരം. നേരത്തെ 2017 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റിന് ഗ്രേറ്റര്‍ നോയിഡ സാക്ഷ്യം വഹിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്