×

2017 യാത്രയാക്കി പുതുവര്‍ഷത്തെ ആദ്യം സ്വീകരിച്ച്‌ സമോവ

സമോവ: 2017 യാത്രയാക്കി പുതുവര്‍ഷത്തെ ആദ്യം സ്വീകരിച്ച്‌ സമോവ. പുതിയ ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമായി ആദ്യം പുതുവര്‍ഷം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ്. 2018 അവസാനം എത്തുന്നത് ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ്.

പക്ഷേ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഈ ദ്വീപുകളില്‍ ജനങ്ങള്‍ താമസിക്കുന്നില്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്ബോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.

സമോവ, ടോംഗ, കിരിബാസ് ദ്വീപുകള്‍ക്ക് പിന്നാലെ പുതുവര്‍ഷം എത്തിയത് ന്യൂസിലന്‍ഡിലാണ്. ഓക് ലന്‍ഡില്‍ വന്‍ സ്വീകരണത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. അടുത്തത് ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. തുടര്‍ന്ന് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷം എത്തുന്ന രാജ്യങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top