×

2016ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ നടക്കും

ന്യൂഡല്‍ഹി: 2016ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. ഗ്രഹണം സമയം ഇന്ത്യയില്‍ സൂര്യോദയം ആണെന്നതാണ് ഇതിന് കാരണം. പുലര്‍ച്ചെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റിടങ്ങളില്‍ ഗ്രഹണത്തിന്റെ മനോഹര ദൃശ്യങ്ങള്‍ കാണാനാനുള്ള സാധ്യത കുറവാണ്. ഇവിടങ്ങളില്‍ സൂര്യന്‍ നേരത്തെ ഉദിക്കുമെന്നതിനാലാണിത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുന്നത് രാവിലെ 7.27നായിരിക്കും. ഗ്രഹണം നടക്കുന്നത് പ്രഭാതമായതിനാല്‍ പലരും ഇത് തിരിച്ചറിയാതെ പോകാനും സാധ്യതയുണ്ട്. ഇന്ത്യക്കാര്‍ക്ക് സൂര്യഗ്രഹണം കാണാന്‍ ഇനി 2019 ഡിസംബര്‍ 26 വരെ കാത്തിരിക്കണം. ഇതിനിടയില്‍ നടക്കുന്ന ഗ്രഹണങ്ങള്‍ ഒന്നും തന്നെ മേഖലയില്‍ ദൃശ്യമാകില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top