2ജി:വിധി ആയുധമാക്കി മോദി സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും യു.പി.എ സര്‍ക്കാറിനെയും നിലംപരിശാക്കിയ 2ജി അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കിയ പ്രത്യേക സി.ബി.െഎ കോടതി വിധി ആയുധമാക്കി മോദി സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇതാദ്യമായി സമ്മേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇൗ തീരുമാനമെടുത്താണ് പിരിഞ്ഞത്. തെറ്റായ കണക്കുകള്‍ നിരത്തി 2ജി കേസില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച ബി.ജെ.പി രാജ്യത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രവര്‍ത്തക സമിതി പാസാക്കി.
മോദി സര്‍ക്കാര്‍ ബാങ്ക്സ് ബോര്‍ഡ് ബ്യൂറോ ചെയര്‍മാനായി കാബിനറ്റ് പദവിയില്‍ പ്രതിഷ്ഠിച്ച മുന്‍ സി.എ.ജി വിനോദ് റായിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ് നയിച്ച യു.പി.എ സര്‍ക്കാറിനെ കരിവാരിത്തേക്കുകയാണ് നരേന്ദ്ര മോദിയും അരുണ്‍ ജെയ്റ്റ്ലിയും നയിക്കുന്ന ബി.ജെ.പി ചെയ്തതെന്ന് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. നുണവില്പന നടത്തിയവര്‍ സമാധാനം പറയണം.
ബി.ജെ.പി നുണക്കൂടാരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ സര്‍ക്കാറിനെ അധിക്ഷേപിക്കാന്‍ ഇറക്കിയ നുണകള്‍ ഒന്നൊന്നായി പൊളിയുകയാണ്. ജനങ്ങളുടെ വിഭവം കോര്‍പറേറ്റുകളുമായി ഒത്തുകളിച്ച് കൊള്ളയടിക്കുകയാണ് മോദിസര്‍ക്കാര്‍ ചെയ്യുന്നത്. നോട്ട് നിരോധനം, കള്ളപ്പണ വേട്ട എന്നിവക്കെല്ലാം പിന്നില്‍ ബി.ജെ.പിയുടെ നുണവില്പനയാണ് നടക്കുന്നത്. റാഫേല്‍ പോര്‍വിമാന ഇടപാടില്‍ നടന്ന കള്ളക്കളികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മൂന്നു മാസംകൊണ്ട് 50,000 രൂപ 80 കോടിയാക്കി വളര്‍ത്തിയ ആളാണെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധി ഇതുവരെ പാര്‍ട്ടിക്ക് നല്കിയ മാര്ഗദര്ശനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയവും പ്രവര്‍ത്തക സമിതി പാസാക്കി. സോണിയയും യോഗത്തില്‍ പെങ്കടുത്തിരുന്നു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഗുലാംനബി ആസാദ്, മോത്തിലാല്‍ വോറ, മുഹ്സിന കിദ്വായ്, ആനന്ദ് ശര്‍മ, കരണ്‍സിങ്, അംബിക സോണി തുടങ്ങിയവരും പ്രവര്‍ത്തക സമിതി യോഗത്തില്‍ പെങ്കടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്