×

ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്ബരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. പി.എസ്.എല്‍.വി. എക്സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം.

വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ച്‌ 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-എച്ച്‌ പരാജയമായിരുന്നു. ഇതിന് പകരമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. വിക്ഷേപിക്കുന്നത്. പി.എസ്.എല്‍.വി. ഉപയോഗിച്ച്‌ നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്.

കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്. നാവിക് പരമ്ബരയിലൂടെ ഇന്ത്യയ്ക്കും സ്വന്തം ഗതിനിര്‍ണയ സംവിധാനം യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top