If theres 1 thing I did right,chose to stand for against all odds,go with purely my gut,give it my 100% while it gave me back double,THIS is it.N I wouldnt trade a day for anything else.Thank you all for being part of my most beautiful journey#15yearsoffilms #theshowwillgoon
15 വര്‍ഷം…; ആരാധകര്‍ക്ക് നന്ദി അറിയിച്ച് തെന്നിന്ത്യന്‍ സുന്ദരി തൃഷ
പുരുഷാധിപത്യം നിലനിന്നിരുന്ന സിനിമ വ്യവസായത്തില്‍ കാലങ്ങളായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.
അത്തരത്തില്‍ സിനിമയില്‍ സ്വന്തമായ സ്ഥാനം കണ്ടെത്തുകയും,15 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയുമാണ് തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍.
പതിനഞ്ച് വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തിന് എല്ലാവിധ പ്രോത്സാഹനവും,അനുഗ്രഹവും നല്‍കിയ ആരാധകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് തൃഷ. ട്വീറ്ററിലൂടെയാണ് തെന്നിന്ത്യന്‍ സുന്ദരി തന്റെ നന്ദി അറിയിച്ചത്.
15 വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ യാത്രയുടെ ഭാഗമായിരുന്നുവെന്നും, അതിനായി കൂടെ നിന്നവരോട് നന്ദി അറിയിക്കുന്നുവെന്നും താരം കുറിച്ചു.
1818, മോഹിനി, മലയാളത്തില്‍ നിവിനൊപ്പം ഹേ ജുഡ്, ഗര്‍ജാനായി തുടങ്ങിയവയാണ് തൃഷയുടെ പുതിയ ചിത്രങ്ങള്‍. സിനിമയില്‍ മാത്രമല്ല തൃഷ സാമൂഹ്യ സേവനങ്ങളിലും സജീവമാണ്.
കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസിഡറായി അടുത്തിടെ തൃഷ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്