രജനികാന്തിെന്റ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകണോ ? ഇതാ പുതിയ വെബ്സൈറ്റും ആപ്പും റെഡി
കോയമ്ബത്തൂര്‍: നടന് രജനികാന്തിെന്റ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗങ്ങളാകാന്‍ പുതിയ വെബ്സൈറ്റും ആപ്പും. അദ്ദേഹം തന്നെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വെബ്സൈറ്റും ആപ്പും പുറത്തിറക്കിയത്. രജനികാന്തിെന്റ ട്വിറ്റര്‍ അക്കൗണ്ടില്‍ ചെറു വിഡിയോ സന്ദേശവും ചേര്‍ത്തിരുന്നു. രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തവര്‍ക്ക് നന്ദി പറയുന്ന രജനികാന്ത് തമിഴ് രാഷ്ട്രീയത്തില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ rajinimandram.org എന്ന പേജില്‍ പേരും തിരിച്ചറിയല്‍ കാര്‍ഡ് നമ്ബരും ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
ചൂണ്ടുവിരലും ചെറുവിരലും മാത്രം ഉയര്‍ത്തിപ്പിടിക്കുകയും മറ്റ് മൂന്ന് വിരലുകള്‍ മടക്കിപ്പിടിക്കുകയും ചെയ്യുന്ന രീതിയില്‍ താമരക്ക് മുകളിലായി കാണുന്ന ചിത്രത്തിന് മുന്നിലിരുന്നാണ് രജനികാന്ത് വിഡിയോ ചിത്രത്തില്‍ സംസാരിക്കുന്നത്. ‘രജനി രസികര്‍ മണ്‍റങ്ങള്‍’ എന്നറിയപ്പെടുന്ന ഫാന്‍ ക്ലബുകളെ ഒരേ കുടക്കീഴിലാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. അതിനിടെ താമരക്ക് മുകളിലുള്ള ബാബ മുദ്ര വിവാദമായതോടെ താമര ഒഴിവാക്കിയതായും പറയുന്നു. ബി.ജെ.പിയുമായ രഹസ്യബന്ധമാണിത് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ വിമര്‍ശിച്ചിരുന്നു.
ബാബ മുദ്രക്ക് ചുറ്റും വൃത്താകൃതിയില്‍ പാമ്ബ് കിടക്കുന്നത് പോലുള്ള ചിഹ്നമാണ് ഇപ്പോഴുള്ളത്. പു തിയ ചിഹ്നത്തിന് ശ്രീരാമകൃഷ്ണ മിഷന് മുദ്രയുമായി സാമ്യമുള്ളതായും പറയുന്നു. രജനികാന്ത് ചെന്നൈ മൈലാപ്പൂരിലെ ശ്രീരാമകൃഷ്ണ മഠം സന്ദര്‍ശിച്ച ശേഷമാണ് ബാബ മുദ്രക്ക് താഴെയുള്ള താമര ചിഹ്നമൊഴിവാക്കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്