ആരോഗ്യമേഖലയില്‍ പ്രതിഷേധം ശക്തമാവുന്നു.ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
ന്യൂഡല്‍ഹി/തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമീഷന് (എന്‍.എം.സി) ബില്‍ ചൊവ്വാഴ്ച ലോക്സഭയില്‍ ചര്‍ച്ചചെയ്യാനിരിക്കെ ആരോഗ്യമേഖലയില്‍ പ്രതിഷേധം ശക്തമാവുന്നു. ബില്ലിനെതിരെ ചൊവ്വാഴ്ച ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) 12 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്.
കേരളത്തില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതരമായ പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. ഉമ്മറും സെക്രട്ടറി ഡോ.എന്‍. സുല്‍ഫിയും അറിയിച്ചു. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11ന് രാജ്ഭവന് മാര്‍ച്ച് നടത്തും.
സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ ഒരുവിഭാഗം രാവിലെ ഒമ്ബതുമുതല്‍ 10 വരെ ഒരുമണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കുമെന്ന് കെ.ജി.എം.ഒ.എയും അറിയിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസും നടത്തില്ല. കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന് 12 മണിക്കൂര്‍ സമരത്തില്‍ പങ്കുചേരുന്നുണ്ട്. സ്വകാര്യ പ്രാക്ടീസില്‍നിന്ന് അവരും വിട്ടുനില്‍ക്കും. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടത്തുകയുള്ളൂ. ഐ.എം.എ മെഡിക്കല്‍ സ്റ്റുഡന്റ്സ് നെറ്റ്വര്‍ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളാകുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്