ഹജ്ജ് അപേക്ഷ ഫോറം കലക്ടറേറ്റുകളില്‍ ലഭിക്കും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിനുള്ള അപേക്ഷ ഫോറം കലക്ടറേറ്റുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരണം തുടങ്ങി ഒരാഴ്ചക്ക് ശേഷമാണ് അപേക്ഷ ഫോറം കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച 6,000 ഫോറങ്ങള്‍ വിവിധ കലക്ടറേറ്റുകളിലേക്ക് ബുധനാഴ്ച കൊറിയര്‍ വഴി അയച്ചു.
ഇത്തവണ ഒാണ്‍ലൈന്‍ മുഖേന മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂവെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് അപേക്ഷ ഫോറങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ െവബ്സൈറ്റില്നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന നിര്‍ദേശവും വന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് മുംബൈയില്‍നിന്ന് അച്ചടിച്ച അപേക്ഷ േഫാറം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ എത്തിയത്. അപേക്ഷിക്കുന്നവര്‍ക്ക് 2019 ഫെബ്രുവരി 14 വരെ കാലാവധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
തിരക്ക് കുറഞ്ഞ് ഹജ്ജ് ഹൗസ്
കൊണ്ടോട്ടി: അഞ്ചാംവര്‍ഷ അപേക്ഷകരെ നറുക്കെടുപ്പില്ലാതെ ഹജ്ജിന് തെരഞ്ഞെടുക്കുന്നത് നിര്‍ത്തിയതോടെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അപേക്ഷ സമര്‍പ്പണത്തിന് തിരക്ക് കുറഞ്ഞു. അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുേമ്ബാള്‍ 3,500ഒാളം അപേക്ഷകള്‍ മാത്രമാണ് ഹജ്ജ് ഹൗസില്‍ ലഭിച്ചത്. മുന്‍വര്‍ഷങ്ങളില്‍ ആദ്യ ആഴ്ചയില്‍ തന്നെ അപേക്ഷകള്‍ 5,000 കടക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം 95,236 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്.
2016ല്‍ 76,417 അപേക്ഷകളും ലഭിച്ചിരുന്നു. ഇത്തവണ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നേരിട്ട് അവസരം ലഭിക്കുക. ഇവര്‍ മാത്രം നേരിട്ട് ഹജ്ജ് ഹൗസിലെത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. മുന്‍വര്‍ഷങ്ങളില്‍ അഞ്ചാം വര്‍ഷക്കാരും നേരിട്ട് നല്കേണ്ടിയിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിക്കുന്നതോടെ നേരിട്ട് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേരത്തെ പലരും അപേക്ഷിച്ചിരുന്നത്. എന്നാല്‍, 2018 മുതല്‍ എല്ലാ അപേക്ഷകളും ഒന്നിച്ച് പരിഗണിക്കുകയും 70 വയസ്സിന് മുകളിലുള്ളവരെ നേരിട്ട് തെരഞ്ഞെടുത്ത ശേഷം അവശേഷിക്കുന്ന സീറ്റുകളില്‍ നറുക്കെടുപ്പ് നടത്തുകയുമാണ് ചെയ്യുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്