ഹാദിയ ഇന്ന് സുപ്രീംകോടതിയില് ഹാജരാകും.
ന്യൂഡല്ഹി: തെന്റ ഭാഗം പറയാന് ഹാദിയ തിങ്കളാഴ്ച മൂന്നുമണിക്ക് സുപ്രീംകോടതിയില് ഹാജരാകും. ഹാദിയ കേസില് ഏറ്റവും വിധി നിര്ണായകമായി മാറുന്ന തിങ്കളാഴ്ചത്തെ വാദം കേള്ക്കലിന് മുന്നോടിയായി പിതാവ് അശോകനും ഭര്ത്താവ് ശഫിന് ജഹാനും സുപ്രീംകോടതിയിലെ അഭിഭാഷകരുമായി ഡല്ഹിയില് കൂടിയാലോചന നടത്തി. സുപ്രീംകോടതിയില് പോകാനായി ഹാദിയ എത്തിയതോടെ കേരള ഹൗസ് കനത്ത സുരക്ഷാവലയത്തിലാണ്. ഇവിടെ മാധ്യമങ്ങള്ക്കും പൊതുജനങ്ങള്ക്കുമുള്ള നിയന്ത്രണം തിങ്കളാഴ്ചയും തുടരും.
ഹാദിയക്ക് പറയാനുള്ളത് തങ്ങള്ക്ക് േനരിട്ട് കേള്ക്കണമെന്നും ശഫിന് ജഹാനുമായുള്ള അവരുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി നടപടി പിന്നീട് പുനഃപരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിെന്റ അടിസ്ഥാനത്തിലാണ് ഹാദിയയെ തിങ്കളാഴ്ച പിതാവ് അശോകന് സുപ്രീംകോടതിയില് ഹാജരാക്കുന്നത്.
കേരള ഹൗസില് ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് ഹാദിയയുടെ പിതാവ് അശോകനുവേണ്ടി സുപ്രീംകോടതിയില് കേസ് നടത്തുന്ന അഡ്വ. രഘുനാഥ് കൂടിയാലോചനക്കായി വന്നത്. രണ്ടുമണിക്കൂറോളം നീണ്ട കൂടിയാലോചനക്കുശേഷം കേരള ഹൗസിന് പുറത്ത് മാധ്യമപ്രവര്ത്തകരെ കണ്ട രഘുനാഥ്, വിചാരണ അടച്ചിട്ട മുറിയിലാക്കാന് തങ്ങള് സമര്പ്പിച്ച അപേക്ഷ ആദ്യം സുപ്രീംകോടതിയില് പരാമര്ശിക്കുമെന്നും അതിനായി ശ്രമിക്കുമെന്നും പറഞ്ഞു. എന്.െഎ.എ മുദ്രവെച്ച കവറില് സമര്പ്പിച്ച റിേപ്പാര്ട്ടും കോടതി പരിഗണിക്കുമെന്നും അദ്ദേഹം തുടര്ന്നു. ഇദ്ദേഹത്തിെന്റ കൂടെയുണ്ടായിരുന്ന കേരള ഹൈകോടതിയില് അശോകന് വേണ്ടി ഹാജരായ അഡ്വ. രാജേന്ദ്രന് ഹാദിയയുടെ പെരുമാറ്റം സാധാരണ മനോനിലയിലല്ലെന്നും ശത്രുക്കേളാെടന്ന നിലയില് പെരുമാറുകയാണെന്നും ഇക്കാര്യം തങ്ങള് സുപ്രീംകോടതിയെ അറിയിക്കുമെന്നും പറഞ്ഞു. താന് മുസ്ലിമാണെന്നും മതപരിവര്ത്തനത്തിന് നിര്ബന്ധിക്കപ്പെട്ടിട്ടില്ലെന്നും ഭാര്ത്താവ് ശഫിന് ജഹാനൊപ്പം പോകണമെന്നും കൊച്ചിയില് ഹാദിയ മാധ്യമപ്രവര്ത്തകരോട് പറഞ്ഞത് യഥാര്ഥ മേനാനില അനുസരിച്ചല്ലെന്ന വാദം സുപ്രീംകോടതിയില് ഉയര്ത്തുമെന്നും അഭിഭാഷകന് പറഞ്ഞു. ഹാദിയ പറയുന്നത് പരിഗണിക്കരുതെന്ന വാദം സുപ്രീംകോടതിക്ക് മുമ്ബാകെ വെക്കുമെന്നും അഭിഭാഷകന് കൂട്ടിച്ചേര്ത്തു.
ഹാദിയ പുറത്ത് പറയുന്നതല്ല, കോടതിയില് എന്തു പറയുന്നുവെന്നതാണ് കാര്യമെന്ന് ഡല്ഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രതികരിച്ചു.
അതേസമയം, ഞായറാഴ്ച വൈകീട്ട് വിമാനമാര്ഗം ഡല്ഹിയിലെത്തിയ ഹാദിയയുടെ ഭര്ത്താവും ഹരജിക്കാരനുമായ ശഫിന് ജഹാനും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കേരളത്തില്നിന്നുള്ള അഭിഭാഷകന് അഡ്വ. കെ.സി. നസീറിനൊപ്പം വന്ന ശഫിന് ജഹാന് രാത്രി അഡ്വ. ഹാരിസ് ബീരാനുമൊത്ത് മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി കേസ് ചര്ച്ച ചെയ്തു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്