ഹാദിയ പുറത്ത് പറഞ്ഞതിനല്ല സുപ്രീം കോടതിയില്‍ പറയുന്നതിനാണ് വില; പെണ്‍കുട്ടിയുടെ അച്ഛന് പറയുന്നത് കൂടി കേള്‍ക്കണം; കുമ്മനം
ന്യൂഡല്‍ഹി: ഹാദിയ വിഷയം കേവലം പ്രണയവിവാഹം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാദിയയുടെ അച്ഛന് പറയുന്നതു കൂടി കേള്‍ക്കണം. മകള്‍ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് അച്ഛന് അഭിപ്രായമുണ്ടാവും.ഹാദിയ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ പുറത്തു പറഞ്ഞതല്ല സുപ്രീം കോടതിയില്‍ പറഞ്ഞതിനാണ് വില നല്‍കേണ്ടത്.വിഷയം സുപ്രീം കോടതി ഉചിതമായി പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്