×

ഹാദിയയെ കാണാനെത്തിയ വനിതകമീഷന്‍ അധ്യക്ഷയെ പിതാവ് തടഞ്ഞു

തിരുവനന്തപുരം: ഹാദിയയെ കാണാന്‍ സംസ്ഥാന വനിതകമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വൈക്കത്ത് വീട്ടില്‍ നേരിട്ടെത്തിയെങ്കിലും പിതാവ് അനുവദിച്ചി​െല്ലന്ന്​ കമീഷന്‍. മകളെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി കമീഷന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മകളെ സുപ്രീംകോടതിയില്‍ ഹാജരാക്കാനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുമാണ് നേരിട്ടെത്തിയതെന്നും വിമാനയാത്രച്ചെലവ് കമീഷന്‍ വഹിക്കാന്‍ തയാറാണെന്നും എം.സി. ജോസഫൈന്‍ അറിയിച്ചു. യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കമീഷന്‍ യാത്രച്ചെലവ് നല്‍കേണ്ടതില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്. കമീഷന്‍ അംഗം അഡ്വ. എം.എസ്​. താരയോടൊപ്പമാണ് തിങ്കളാഴ്​ച ഉച്ചക്ക് രണ്ടരയോടെ​ ചെയര്‍പേഴ്സണ്‍ വൈക്കത്തെ വീട്ടിലെത്തിയ​െതന്നും കമീഷന്‍ അറിയിച്ചു.

ത​​െന്‍റ അഭിപ്രായം കേള്‍ക്കാതെ കേസില്‍ കേരള വനിത കമീഷന്‍ സുപ്രീംകോടതിയില്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്നും ദേശീയ വനിത കമീഷന്‍ അധ്യക്ഷയെ മാത്രമേ മകളെ കാണാന്‍ അനുവദിച്ചിട്ടുള്ളൂവെന്നും പിതാവ് അശോകന്‍ പറഞ്ഞു. യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തില്‍ ശരിയായ നിലപാടുതന്നെയാണ് കമീഷന്‍ സ്വീകരിച്ചതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ദേശീയ കമീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനംകൊണ്ട് യുവതിക്ക് എന്തു സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും അവര്‍ ചോദിച്ചു. പിതാവി​െന്‍റ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ മകളെ കാണാന്‍ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ല. ഈ നിലപാട് തിരുത്തണം. സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ സന്ദര്‍ശിക്കുന്നതു വഴി മകള്‍ക്ക് എന്തു സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്ന് വ്യക്തമാക്കണമെന്നും എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.

യുവതിക്ക് നേരിട്ട് സംരക്ഷണം നല്‍കുന്ന വനിതാ പൊലീസുകാരില്‍നിന്ന്​ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ്​ കൈക്കൊണ്ട നടപടികളെക്കുറിച്ച്‌ ജില്ല പൊലീസ്​ മേധാവിയില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡയറക്ടര്‍ വി.യു. കുര്യാക്കോസ്​ സംഘത്തെ അനുഗമിച്ചു. സുഹൃത്തുക്കളുമായി സഹവസിക്കാന്‍ കഴിയാത്ത വിധം വീടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് യുവതി നേരിടുന്നതെന്ന് ബോധ്യമായതായി കമീഷന്‍ അധ്യക്ഷ അറിയിച്ചു. സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്​. കോടതി നിര്‍ദേശങ്ങള്‍ക്കുവിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നും അവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top