ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹം; ബലാല്‍സംഗ കേസല്ലെന്നും സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ പിതാവ് അശോകന്‍റെ വാദങ്ങളില്‍ ചോദ്യം ഉന്നയിച്ച് സുപ്രീംകോടതി. വിദേശത്തേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി ചോദിച്ചു. വിവാഹം പരസ്പര സമ്മത പ്രകാരമാണെന്ന് ഷെഫിനും ഹാദിയയും വ്യക്തമാക്കിയിട്ടുണ്ട്. പരസ്പര സമ്മത പ്രകാരമുള്ള വിവാഹമാണിത്. കേസ്, ബലാത്സംഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ എന്‍.ഐ.എക്കും പിതാവ് അശോകനും ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ അനുമതി നല്‍കി. സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് എട്ടിലേക്ക് മാറ്റി.
വിവാഹ ശേഷം അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം തേടി ഹാദിയ ചൊവ്വാഴ്ച സുപ്രീംകോടതിയില് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പൊലീസ് കാവലും മറ്റുമായി വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. വിശ്വാസപ്രകാരം അനുവദനീയമായ ഭക്ഷണം കഴിക്കുന്നതിനും നമസ്കരിക്കുന്നതിനും നോെമ്ബടുക്കുന്നതിനും തടസ്സം നേരിട്ടു. അന്യായമായ തടങ്കലില് അനുഭവിച്ച ഇത്തരം പീഡനങ്ങള്ക്കാണ് നഷ്ടപരിഹാരം ചോദിക്കുന്നതെന്ന് ഹാദിയ ബോധിപ്പിച്ചു. ഇതോടൊപ്പം മുസ്ലിം ആയി തുടര്ന്നും ജീവിക്കണമെന്നും അതിനുള്ള പൂര്ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.
മതംമാറ്റം, ഷഫിന് ജഹാനുമായുള്ള വിവാഹം എന്നിവ ഉള്പ്പെടെയുള്ള വിഷയങ്ങളില് നിലപാട് വ്യക്തമാക്കി ഹാദിയക്ക് സത്യവാങ്മൂലം സമര്പ്പിക്കാന് ചീഫ് ജസ്റ്റിസ് അനുവാദം നല്കിയിരുന്നത്. വിവാഹ ശേഷം വീട്ടുതടങ്കലിലാക്കിയപ്പോള് ഇസ്ലാമില് നിന്ന് പിന്മാറുന്നതിന് ശിവശക്തി യോഗ സെന്ററില് നിന്നടക്കം നിരവധി പേര് സമ്മര്ദവുമായി വന്നിരുന്നുവെന്നും ഹാദിയ ബോധിപ്പിച്ചു.
അതേസമയം, സത്യസരണിക്കും സൈനബക്കുമെതിരെ ഭീകരവാദം അടക്കമുള്ള ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ് അശോകനും കോടതിയില്‍ സത്യവാങ്മൂലം സമര്പ്പിച്ചിട്ടുണ്ട്. ഹാദിയയുടെ മതംമാറ്റവും ഷഫിന് ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഇതുവരെ ഉന്നയിച്ച തീവ്രവാദ, ഭീകരവാദ ആരോപണങ്ങള്‍ ആവര്ത്തിക്കുകയാണ് അശോകന് ചെയ്തിട്ടുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്