×

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച: പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 21-ന് നടത്തിയ ഫിസിക്സ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തി വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചതായാണ് പരാതി.

തൃശ്ശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് വാര്‍ട്ട്സ് ആപ്പ് വഴി ഇതു ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അത് ഹയര്‍ സെക്കന്‍ഡറി ജോയ്ന്റ് ഡയറക്ടര്‍ക്ക് തുടര്‍ നടപടിക്കായി അയച്ചു. ഇതെത്തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു.

ചോദ്യപേപ്പര്‍ പകര്‍ത്തിഎഴുതി തയ്യാറാക്കിയ രീതിയിലായിരുന്നു വാട്ട്സ് ആപ്പ് വഴി പ്രചരിച്ചിരുന്നത്. ഐ.പി.സി. 406, ഐ.ടി. ആക്‌ട് 43, 66 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എത്രയുംവേഗം ഇക്കാര്യം അന്വേഷിച്ച്‌ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top