ഹണി ട്രാപ്പ് ; എ.കെ.ശശീന്ദ്രനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ
തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
രാവിലെ ഒന്‍പതരക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് റിപ്പോര്‍ട്ട് കൈമാറുക.
ചാനല്‍ ലേഖികയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലായിരുന്നു അന്വേഷണം.
അഞ്ചുമാസം കൊണ്ടാണ് കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം ശശീന്ദ്രന്റേതായി പുറത്തുവന്ന ശബ്ദത്തിന്മേല്‍ ശാസ്ത്രിയ പരിശോധന വേണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്