സര്‍ക്കാര്‍ 60 കോടി ധനസഹായം അനുവദിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സിയില്‍ ഒരുമാസത്തെ പെന്ഷന് ഇന്ന് നല്‍കിയേക്കും
തിരുവനന്തപുരം: വ്യാഴാഴ്ച രാവിലെ കെ.എസ്.ആര്.ടി.സിക്ക് ഫണ്ട് ലഭിക്കുമെന്നാണ് വിവരം. പെന്ഷന് കുടിശ്ശിക അഞ്ച് മാസമായ സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി സര്‍ക്കാറിനോട് ചൊവ്വാഴ്ച ധനസഹായം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. കെ.എസ്.ആര്.ടി.സിക്കുള്ള ബജറ്റ് വിഹിതവും പദ്ധതി വിഹിതവുമെല്ലാം തീര്‍ന്ന സാഹചര്യത്തില്‍ സാേങ്കതികത്വങ്ങള് മറികടന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഒരുമാസത്തെ പെന്ഷന് ലഭിക്കുമെങ്കിലും പ്രശ്നത്തിന് പൂര്‍ണമായ പരിഹാരംകാണാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പെന്‍ഷന്‍കാരുടെ സംഘടനകള്‍. 45 ദിവസമായി വിവിധ രീതിയില്‍ സമരരംഗത്തുള്ള ഇവര്‍ ഇൗമാസം 25ഒാടെ നിയമസഭ മാര്‍ച്ചടക്കം പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ്. ശേഷിക്കുന്ന നാല് മാസത്തെ പെന്ഷെന്റ കാര്യത്തില്‍ മാനേജ്െമേന്റാ സര്‍ക്കാറോ ഒന്നും വ്യക്തമാക്കിയിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്