സൗരയൂഥത്തില്‍ പുതിയൊരു അതിഥി കൂടി
സൗരയൂഥത്തില്‍ ഏറ്റവും കുഞ്ഞനായ മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയതായി ബഹിരാകാശ ശാസ്ത്രജ്‍ഞര്‍. പ്ലാനെറ്റ് നയന്‍ (Planet 9) എന്നാണ് ഈ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഈ കണ്ടെത്തലോടെ വീണ്ടും ഗ്രഹങ്ങളുടെ എണ്ണം ഒന്‍പതാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്ലൂട്ടോയേക്കാള്‍ വലിപ്പമുള്ള ഈ ഗ്രഹത്തില്‍ പക്ഷെ മുമ്ബ് പ്ലൂട്ടോയിലുണ്ടായിരുന്നതിന് സമാനമായ ഭൂപ്രകൃതിയാണ് ഉള്ളത്. മഞ്ഞ് നിറഞ്ഞ ഉപരിതലമാണ് പ്ലാനെറ്റ് നയനിലുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 15,000 വര്‍ഷം കൊണ്ടാണ് ഈ കുഞ്ഞന്‍ ഗ്രഹം സൂര്യനെ ഒരു തവണ വലം വയ്ക്കുന്നത്. പ്ലൂട്ടോ ഇനിയില്ലെന്ന് കണ്ടെത്തിയ മൈക്ക് ബ്രൗണ്‍ തന്നെ പ്ലാനെറ്റ് നയനെ കണ്ടെത്തിയെന്ന പ്രത്യേകതയുമുണ്ട്. സൗരയൂഥത്തില്‍ എട്ട് ഗ്രഹങ്ങളാണുള്ളതെന്ന പാഠഭാഗങ്ങള്‍ ഇനി തിരുത്തേണ്ടി വരുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2005 ലാണ് പ്ലൂട്ടോ എന്ന ഗ്രഹം വെറും പൊടിപടലം മാത്രമാണെന്ന് മൈക്ക് ബ്രൗണ്‍ കണ്ടെത്തിയത്. നെപ്ട്യൂണിന് അപ്പുറം മറ്റൊരു ഗ്രഹമുണ്ടെനന് നിരവധി തവണ ശാസ്ത്രലോകം പറഞ്ഞിട്ടുണ്ടെങ്കുലും ഇത്തരത്തില്‍ ശക്തമായ ഒരു കണ്ടെത്തല്‍ ഇതാദ്യമായാണ്. ഗ്രഹങ്ങളില്‍ ഏറ്റവും കുഞ്ഞനെന്ന് വര്‍ഷങ്ങളോളം വിശ്വസിച്ചിരുന്ന പ്ലൂട്ടോ ഇല്ലാതായി എന്ന് പ്രഖ്യാപിച്ച ബഹിരാകാശ ശാസ്ത്രജ്ഞനായ മൈക്കള്‍ ബ്രൗണാണ് പുതിയ പ്രഖ്യാപനം നടത്തിയത്. പുതിയ ഗ്രഹത്തിന് നെപ്ട്യൂണിന്റെ അത്ര വലിപ്പമേ ഉള്ളൂ എന്നാണ് കണ്ടെത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്