×

സൗദിയില്‍ എട്ട് തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം

റിയാദ്: സൗദിയില്‍ എട്ടുതൊഴിലുകളില്‍ കൂടി സമ്ബൂര്‍ണ സ്വദേശിവത്​കരണം ഏര്‍പ്പെടുത്തി. ജനുവരി അവസാനം പ്രഖ്യാപിച്ച 12 തൊഴിലുകള്‍ക്ക് പുറമെയാണ് എട്ട് രംഗത്ത്​ കൂടി സ്വദേശിവത്കരണം നടപ്പാക്കാന്‍ വകുപ്പുമന്ത്രി അനുമതി നല്‍കിയത്. ഡൈന, വിഞ്ച്​ ട്രക്ക്​ ജോലികള്‍, ഇന്‍ഷുറന്‍സ്​, പോസ്​റ്റല്‍ രംഗങ്ങളാണ്​ ഇതില്‍ പ്രധാനം. ഡൈന, വിഞ്ച്​ ട്രക്കുകളിലെ ജോലികളില്‍ ഏപ്രില്‍ 17 മുതലാണ്​ സ്വദേശിവത്​കരണം നിലവില്‍ വരിക. ഇന്‍ഷുറന്‍സ്, പോസ്​റ്റല്‍ സര്‍വീസ് എന്നിവയില്‍ ജൂണ്‍ 15നും. സ്വകാര്യ ഗേള്‍സ് സ്കൂളുകളിലെ സ്വദേശിവത്കരണം ആഗസ്​റ്റ്​ 29ന് നടപ്പാക്കും.

ഷോപ്പിങ്​ മാളുകളിലെ സമ്ബൂര്‍ണ സ്വദേശിവത്​കരണം നടപ്പാക്കാനുള്ള തിയതി സെപ്​റ്റംബര്‍ 11 ആണ്​. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന റ​െന്‍റ്​ എ കാര്‍ മേഖലയിലെ സ്വദേശിവത്​കരണത്തെ തുടര്‍ന്നുള്ള പരിശോധനക്കിടെ തൊഴില്‍ മന്ത്രാലയം അസീര്‍ ശാഖ മേധാവി ഹുസൈന്‍ അല്‍ മിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തൊഴിലുകളുടെ സ്വദേശിവത്കരണത്തിന് വകുപ്പു മന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദഹേം പറഞ്ഞു.

വാഹന വില്‍പന കേന്ദ്രം‍, ​െറഡിമെയ്ഡ് കട‍, വീട്ടുപകരണ കട‍, പാത്രക്കട, ഇലക്‌ട്രോണിക് ഉപകരണ കട‍, വാച്ച്‌ കട‍, കണ്ണട കട‍, മെഡിക്കല്‍ ഉപകരണ കട‍, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കട‍, സ്പെയര്‍പാര്‍ട്സ് കട, കാര്‍പറ്റ് കട‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി സ്വദേശിവത്കരിക്കുമെന്ന്​ ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top