×

സ്വത്ത് സമ്പാദന കേസ് ; കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ല വിജിലന്‍സ്

അനധികൃത സ്വത്ത് സന്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതമാണെന്നും ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ബാബുവിന്റെ കേസില്‍ പുതിയ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് സൂചിപ്പിച്ചു. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച്‌ ബാബു നല്‍കിയ വിശദകീരണം തൃപ്തികരമല്ലെന്നും വിജിലന്‍സ് സംഘം വ്യക്തമാക്കി.

ബാബുവിനെതിരായ കേസില്‍ രണ്ടു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. കെ.ബാബുവിനെതിരായ കേസില്‍ അദ്ദേഹത്തിന്റെ ബിനാമിയെന്ന് ആരോപിച്ച്‌ തന്നെ പ്രതിയാക്കിയതിനെതിരെ തൃപ്പൂണിത്തുറ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ ബാബുറാം നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.

കെ. ബാബുവിനെതിരായ കേസില്‍ അനധികൃത സമ്ബാദ്യത്തിന്റെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാബുവിന്റെ മരുമകനും പിതാവും കര്‍ണാടകയിലെ കുടകില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇളയ മകളുടെ വിവാഹത്തിന് 200 പവന്‍ നല്‍കിയെന്നും രണ്ട് പെണ്‍മക്കള്‍ക്കും ആഡംബര കാറുകള്‍ നല്‍കിയെന്നും കണ്ടെത്തിയിരുന്നു.

കെ ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാബുവിനെതിരെ കേസെടുത്തത്. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലെറ്റര്‍ഹെഡിലുള്ള കത്തില്‍ അനധികൃത സ്വത്തിന്റെ വിശദാംശങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് കത്തില്‍ രഹസ്യാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top