×

സ്വകാര്യ ബസ് സമരം; അഞ്ചാം ദിവസത്തിലേക്ക്- ഇന്ന് ചര്‍ച്ച

അഞ്ചാം ദിവസത്തിലേക്ക് കടന്ന സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം ഒത്തു തീര്‍പ്പാക്കാന്‍ ബസുടമകളുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സമരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ ബസ് ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ മുമ്പാകെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബസ് സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കും.

അതോ സമയം സമരത്തിലിരിക്കുന്ന ബസുടമകള്‍ക്കിടയിലെ തര്‍ക്കം ഒരു വിഭാഗത്തെ സമരത്തില്‍ നിന്ന് പിന്മാറി ഇന്ന് നിരത്തിലിറങ്ങിയിട്ടുണ്ട്. ഗതാഗത മന്ത്രിയുമായി കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ ചര്‍ച്ചയ്ക്കിടെ സംഘടനാ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top