×

സ്വകാര്യവത്കരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ തൊഴിലാളിസംഘടനകളുടെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. മുന്‍കൂര്‍ വിരമിക്കല്‍ പദ്ധതിയും (വി.ആര്‍.എസ്.) സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

അമ്ബതിനായിരം കോടിയിലേറെ കടമുള്ള എയര്‍ ഇന്ത്യയില്‍ ഇരുപത്തൊമ്ബതിനായിരത്തോളം ജീവനക്കാരാണുള്ളത്. സ്ഥാപനം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന് മന്ത്രിസഭ ബുധനാഴ്ച അനുമതി നല്‍കിയിരുന്നു. വിദേശ വിമാനക്കമ്ബനികള്‍ക്ക് 49 ശതമാനം വരെ നിക്ഷേപം നടത്താനാണ് അനുമതി.

നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാന്‍ കഴിഞ്ഞവര്‍ഷംതന്നെ മന്ത്രിസഭയുടെ സാമ്ബത്തികകാര്യസമിതി തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ വിശദാംശം തീരുമാനിക്കാന്‍ മന്ത്രിസഭയുടെ ഉപസമിതിയുണ്ടാക്കിയിരുന്നു.

എയര്‍ ഇന്ത്യയ്ക്ക് രാജ്യത്തിനകത്തും പുറത്തുമായി വന്‍ ആസ്തിയുണ്ട്. അവ നിസ്സാരവിലയ്ക്ക് വിദേശ കമ്ബനികള്‍ കൈക്കലാക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവനത്തിന് കുറഞ്ഞത് അഞ്ചുവര്‍ഷം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്യാനുള്ള സാധ്യതയും ഈ സാഹചര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top