സ്ത്രീകള്‍ക്ക് സൈന്യത്തില്‍ അവസരം നല്‍കാന്‍ ഒരുങ്ങി സൗദി
റിയാദ്: സൈനികസേവനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരം നല്‍കാന്‍ ഒരുങ്ങി സൗദി അറേബ്യ. സൗദിയുടെ ജനറല്‍ സെക്യൂരിറ്റി ഡിവിഷന്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക്സൈനികന്റെ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
കഴിഞ്ഞയാഴ്ച മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.പരീക്ഷയും അഭിമുഖവും നേരിടേണ്ടതുണ്ട്. 25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.വ്യാഴാഴ്ചയാണ് അവസാന തിയതി.
വൈദ്യപരിശോധനയും ഉണ്ടാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് സല്‍മാന്‍ വിഷന്‍ 2030 പ്രഖ്യാപിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്