സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി.
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഈയടുത്ത് കൊല്ലപ്പെട്ടപ്രദ്യുമന്‍ ഠാക്കൂറിന്റെ പിതാവായ വരുണ്‍ ഠാക്കൂറാണ് ഇത് സംബന്ധിച്ച് ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
സെപ്തംബര്‍ 8നാണ് സ്കൂളിലെ ശുചിമുറിയില്‍ വച്ച് പ്രദ്യുമന്‍ താക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ അതേ സ്കൂളിലെ പഠിക്കുന്ന പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രദ്യുമന്റെ മരണത്തിന് ശേഷം കുട്ടികള്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. കുറച്ച് ദിവസം മുമ്ബേ കൊല്‍ക്കത്തയില്‍ നാലുവയസുകാരിയെ അദ്ധ്യാപകന്‍ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ച വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്