സോളാര്‍ കേസില്‍ വി.ഡി സതീശന്റെ നിലപാട് തള്ളി കെ. മുരളീധരന്‍.

തിരുവനന്തപുരം: സോളാര്‍ കേസില്‍ വി.ഡി സതീശന്റെ നിലപാട് തള്ളി കെ. മുരളീധരന്‍. കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ നിലപാടുകള്‍ പറയേണ്ടതെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിരമിക്കാന്‍ നാല് മാസം ബാക്കിയുള്ള ഉദ്യോഗസ്ഥനനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് വി.ഡി സതീശന്‍ എംഎല്‍എ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ഹര്‍ത്താലിന് താന്‍ എതിരാണെന്നും തിങ്കളാഴ്ച നടന്ന യുഡിഎഫ് ഹര്‍ത്താലില്‍ സഹകരിച്ചില്ലെന്നും വി.ഡി സതീശന്‍ തുറന്നടിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്