×

സോളാര്‍ കമീഷന്‍: ഉമ്മന്‍ ചാണ്ടിയുടെ നിലപട് നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപട് നിയമവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

അതേസമയം, തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ഉമ്മന്‍ ചാണ്ടിക്ക് നടപടികളിലെ വീഴ്ച ചൂണ്ടി കാട്ടാന്‍ അധികാരമുണ്ട്. ശ്രീധരന്‍ നായര്‍ കോടതിക്ക് നല്‍കിയ രഹസ്യ മൊഴി എങ്ങനെ കമീഷന്‍ തെളിവാകുമെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.

സോളാര്‍ കമീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്നും ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സോളാര്‍ കമീഷനെ നിയമിച്ചത് നിങ്ങള്‍ തന്നെയല്ലേ എന്ന് ഹൈകോടതി ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകനോട് ചോദിച്ചു. ആ കമീഷന്‍ നിയമ വിരുദ്ധമാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാനാകും. കമീഷന്‍റെ പ്രവര്‍ത്തനത്തെ അപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തു കൊണ്ടെന്നും കോടതി ചോദ്യം ഉന്നയിച്ചു.

കേസില്‍ ഉച്ചക്ക് ശേഷവും വാദം തുടരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top