×

സെക്രട്ടറിയേറ്റിനു മുന്നിൽ നഴ്സുമാർ ഉപവാസസമരത്തിലേക്ക്

തിരുവനന്തപുരം: കഴിഞ്ഞ 190 ദിവസമായി തുടരുന്ന ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം സർക്കാർ ഇടപെട്ടു അടിയന്തിരമായി ഒത്തുതീർപ്പാക്കണം  എന്നാവശ്യപ്പെട്ടാണ് സമരം .യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സിബി മുകേഷ് അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യധാർധ്യം അറിയിച്ചുകൊണ്ടാണ് നാളെ  നഴ്സുമാരുടെ  ഏകദിന ഉപവാസം സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുക .

രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ ആണ് ഉപവാസം. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ആകും ഉപവാസം ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന നഴ്സുമാരും ഉപവാസം അനുഷ്ഠിക്കും.

2013ലെ മിനിമം വേതനം നടപ്പിലാക്കുക, പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂർ വരെ ഉള്ള ഡ്യൂട്ടി സമയം നിയമപരമായി ക്രമീകരിക്കുക, അശാസ്ത്രീയമായ ട്രെയിനീ സംവിധാനം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചേർത്തല കെ വി എം ആശുപത്രിലെ നഴ്സുമാർ സമരം നടത്തുന്നത്. സമരം അടിയന്തിരമായി ഒത്തുതീർപ്പാകാത്ത പക്ഷം മാർച്ച് 5 മുതൽ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താൻ ആണ് യു എൻ എ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top