സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബര്‍ 21 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി
കൊച്ചി : ആഡംബര വാഹന രജിസ്ട്രേഷനുവേണ്ടി വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പു നടത്തിയ കേസില്‍ നടനും എം.പിയുമായ സുരേഷ്ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു. സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബര്‍ 21 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കി സുരേഷ് ഗോപിയെ വിളിച്ചു വരുത്താം. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ സമുന്‍കൂര്‍ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി വ്യാജരേഖ ഉണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ആരോപണം ഉയര്‍ന്നതോടെ വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സുരേഷ്ഗോപി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍, രേഖകളില്‍ അപാകത കണ്ടതോടെയാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്