സുപ്രീം കോടതി പ്രതിസന്ധിക്ക് ഒരാഴ്ചക്കകം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ; ജസ്റ്റിസ് കുര്യന്‍ ജോസഫ്.
സുപ്രീം കോടതി പ്രതിസന്ധിക്ക് ഒരാഴ്ചക്കകം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുതാര്യമായ സംവിധാനം രൂപപ്പെടുത്തി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസറ്റ്സിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം നടത്തണമെന്ന സി പി എം ശിപാര്‍ശയില്‍ ഇതുവരെ തീരുമാനം എടുത്തില്ലെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി.
മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതുവരെ പ്രശ്നങ്ങള്‍ക്ക് അന്തിമ പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരാഴ്ചക്കുള്ളില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ പ്രതിഷേധിച്ച ജഡ്ജിമാരില്‍ ഒരാളായ കുര്യന്‍ ജോസഫ് പങ്കു വച്ചത്.
സുപ്രിം കോടതിയുടെ വിശ്വാസ്യതയ്ക്കും നിലനില്‌പ്പിനും വേണ്ടിയാണ് ശ്രമം എന്നും കുര്യന്‍ ജോസഫ് പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അതേ സമയം പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരണമോ എന്നകാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ച തുടരുകയാണ്. സി പി എം മുന്നോട്ട് വച്ച ശിപാര്‍ശ പരിഗണനയിലുണ്ടെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്