×

സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും രാജ്യത്തെ 24 ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

2016ല്‍ സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ സര്‍ക്കാരിന് കത്ത് സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നിലവില്‍ എല്ലാ ചിലവുകളും കിഴിച്ച്‌ ഒന്നര ലക്ഷം രൂപയാണ് പ്രതിമാസ ശമ്ബളം. എന്നാല്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന തുക ലഭിക്കുന്നുണ്ട്.

സര്‍ക്കാര്‍ പരിഗണിച്ച പുതിയ പാക്കേജ് പ്രകാരം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് 2.8 ലക്ഷം രൂപയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും സുപ്രീം കോടതി ജഡ്ജിമാര്‍ക്കും 2.5 ലക്ഷം രൂപ വീതവും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം രൂപയുമായിരിക്കും ലഭിക്കുക. ഏഴാം ശമ്ബള കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ഈക്കാര്യം നേരത്തെ പരിഗണിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top