സുപ്രീംകോടതിയിലെ പ്രതിസന്ധി: ദീപക് മിശ്ര നാല് ജഡ്ജിമാരുമായി കൂടികാഴ്ച നടത്തി
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള നാല് ജഡ്ജിമാരുമായി കൂടികാഴ്ച നടത്തി. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടികാഴ്ച നടത്തിയത്. കൂടികാഴ്ച ഒരു മണിക്കുര്‍ നീണ്ട് നിന്നതായാണ് വിവരം. എന്നാല്‍, പ്രശ്നപരിഹാരത്തിന് കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കൂടികാഴ്ചക്ക് സാധിച്ചിട്ടില്ലെന്നാണ് നാല് ജഡ്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സുപ്രീംകോടതിയില്‍ വെച്ചാണ് ദീപക് മിശ്ര ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി കൂടികാഴ്ച നടത്തിയത്. നേരത്തെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സി.പി.എമ്മും, എന്‍.സി.പിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസ് വിമത ജഡ്ജിമാരുമായി കൂടികാഴ്ച നടത്തിയത്.
സുപ്രീംകോടതിയില്‍ കേസുകള്‍ അനുവദിക്കുന്നതിലുള്‍പ്പടെ നില നില്‍ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ചേലമേശ്വറിെന്റ നേൃത്വത്തില്‍ നാല് ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. ദീപക് മിശ്രക്കെതിരെയും ജഡ്ജിമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്