സി.ബി.െഎക്ക് ഇനി കേരള പൊലീസിെന്റ സഹായം വേണ്ട; ഉദ്യോഗസ്ഥരെയും വാഹനങ്ങളും ഒഴിവാക്കി
തലശ്ശേരി: കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) കേരള പൊലീസിെന്റ സഹായം ഒഴിവാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ സംഘത്തിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇതുവരെ സി.ബി.ഐയെ സഹായിച്ചുകൊണ്ടിരുന്ന കേരള പൊലീസ് സേനാംഗങ്ങളെ ഒഴിവാക്കാന്‍ സി.ബി.ഐ തീരുമാനിച്ചു. കേസന്വേഷണത്തിനായി കേരള പൊലീസ് അനുവദിച്ച വാഹനങ്ങളും തിരിച്ചയച്ചു.
നിലവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് കേരള പൊലീസില്‍നിന്ന് 30ഓളം ഉദ്യോഗസ്ഥരെ വിവിധ ജില്ലകളില്‍ നിന്നായി സി.ബി.ഐയെ സഹായിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഒപ്പം വാഹനങ്ങളും ഡ്രൈവര്‍മാരെയും അനുവദിച്ചിട്ടുണ്ട്. തലശ്ശേരി െറസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ക്യാമ്ബ് ഓഫിസ് തുറന്ന് അന്വേഷണം നടത്തുന്ന സി.ബി.ഐയെ സഹായിക്കാന്‍ ജില്ലയിലെ വിവിധ സേനാ യൂനിറ്റുകളില്‍നിന്ന് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ മുതല്‍ എ.എസ്.ഐവരെ ഏഴോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. കൂടെ രണ്ട് വാഹനങ്ങളും ഡ്രൈവര്‍മാരുമുണ്ട്. 2014 മുതല്‍ ഇവര്‍ സി.ബി.ഐയെ സഹായിക്കുന്നുമുണ്ട്.
സി.ബി.ഐക്കെതിരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടാണത്രെ നടപടിക്ക് കാരണം. മൂന്നുവര്‍ഷമായി സംസ്ഥാനത്തെ പ്രമാദമായ ചില കൊലക്കേസുകളുടെ പുനരന്വേഷണത്തിന് സി.ബി.ഐയുടെ കൊച്ചി-തിരുവനന്തപുരം, ചെന്നൈ യൂനിറ്റുകള്‍ കേരളത്തിലുണ്ട്. അതത് ജില്ലകളിലെ െറസ്റ്റ് ഹൗസുകളില്‍ ക്യാമ്ബ് ഓഫിസ് തുറന്നാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. ഹൈകോടതിയുടെയും സംസ്ഥാന സര്ക്കാറിെന്റയും നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത് നടത്തുന്ന സി.ബി.ഐയോട് മുന്‍ സര്‍ക്കാര്‍ െറസ്റ്റ് ഹൗസിലെ മുറിവാടക ചോദിച്ചിരുന്നില്ല. എന്നാല്‍, ഭരണമാറ്റം വന്നതോടെ സി.ബി.ഐയുടെ സൗജന്യ താമസം ഒഴിവാക്കാന്‍ തീരുമാനിച്ചു. ക്യാമ്ബ് ഓഫിസായി ഉപയോഗിക്കുന്ന മുറിക്ക് വാടക ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്