സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും പി.ജയരാജന്‍; ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ആറു പേര്‍ പുതുമുഖങ്ങൾ
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. ഭൂരിപക്ഷം ജില്ലാ പ്രതിനിധികളും ജയരാജന് പിന്നില്‍ ശക്തമായി നിലയുറപ്പിച്ചതോടെയാണ് സെക്രട്ടറി പദവി തുടരാന്‍ കളമൊരുങ്ങിയത്.
വ്യക്തിപൂജ വിവാദത്തില്‍ സംസ്ഥാന സമിതിയുടെ വിമര്‍ശനമേറ്റ് വാങ്ങിയിരുന്നെങ്കിലും ജില്ലയില്‍ തന്റെ ശക്തി തെളിയിച്ചതാണ് ജയരാജന് തുണയായത്. ജയരാജന് പുറമെ 49 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇതില്‍ ആറു പേര്‍ പുതുമുഖങ്ങളാണ്.
2010 ഡിസംബറില്‍ പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്തായപ്പോഴാണ് പി. ജയരാജന്‍ സെക്രട്ടറിയായി ചുമതലയേറ്റത്. 2012ല്‍ പയ്യന്നൂരിലും 2015ല്‍ കൂത്തുപറമ്ബിലും നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. കിഴക്കേ കതിരൂര്‍ സ്വദേശിയായ പി. ജയരാജന്‍ കൂത്തുപറമ്ബിനെ മൂന്നു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍
പി ജയരാജന്‍, എം.വി ജയരാജന്‍, കെ.എം ജോസഫ്, കെ.കെ നാരായണന്‍, സി.കൃഷ്ണന്‍, ഒ.വി നാരായണന്‍, എം.പ്രകാശന്‍, വി.നാരായണന്‍, എം.സുരേന്ദ്രന്‍, വത്സന്‍ പനോളി, കാരായി രാജന്‍, എന്‍.ചന്ദ്രന്‍, ടി.ഐ മധുസൂദനന്‍, പി.സന്തോഷ്, സി.സത്യപാലന്‍, കെ.വി ഗോവിന്ദന്‍, എം.ഷാജര്‍, എം കരുണാകരന്‍, ടി.കെ ഗോവിന്ദന്‍, പി.വി ഗോപിനാഥ്, കെ.വി സമേഷ്, കെ.സന്തോഷ്, പി.പി ദാമോദരന്‍, പി.പി ദിവ്യ, കെ.ചന്ദ്രന്‍, ബിജു കണ്ടക്കൈ, വയക്കാടി ബാലകൃഷ്ണന്‍, അരക്കന്‍ ബാലന്‍, എന്‍ സുകന്യ, കെ.ഭാസ്കരന്‍, പി.ബാലന്‍, എ.എന്‍ ഷംസീര്‍, എം.സി പവിത്രന്‍, പി.ഹരീന്ദ്രന്‍, കെ.കെ പവിത്രന്‍, കെ.ലീല, കെ.ധനഞ്ജയന്‍, പി.പുരഷോത്തമന്‍, എം.വി സരള, എന്‍.വി ചന്ദ്രബാബു, കെ ശ്രീധരന്‍, ബിനോയ് കുര്യന്‍,വി.ജി പത്മനാഭന്‍, കെ.മനോഹരന്‍, എം.വിജിന്‍, വി.കെ സനോജ്, പി.കെ ശ്യാമള, പി.മുകുന്ദന്‍, പി.കെ ശബരീഷ്കുമാര്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്