×

സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ആവശ്യം; സംവിധായകന്‍ ആലപ്പി അഷറഫ് ഹര്‍ജി സമര്‍പ്പിച്ച ഹര്‍ജി തള്ളി

ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്‍ ആലപ്പി അഷറഫ് ഹര്‍ജി സമര്‍പ്പിച്ചത്.

നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയിരിക്കുന്നത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ വരുന്നവയല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍, ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍, വനം വകുപ്പ് മന്ത്രി കെ രാജു എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഹൈക്കോടതിയില്‍ നിന്ന് രുക്ഷവിമര്‍ശനങ്ങള്‍ നേരിട്ടിട്ടും തോമസ് ചാണ്ടി രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നവംബര്‍ 15 ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്നത്. സിപിഐ മന്ത്രിമാരുടെ നടപടിയെ അസാധാരണമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

അതിനിടെ മുഖ്യമന്ത്രിയെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം കെഎസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി നവംബര്‍ 30 ന് കോടതി പരിഗണിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top