×

സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് കൊല്‍ക്കത്തയില്‍ ആരംഭിക്കും

ന്യൂഡല്‍ഹി : സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് കൊല്‍ക്കത്തയില്‍ ആരംഭിക്കും. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്രകമ്മറ്റി രൂപം നല്‍കും. കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറാക്കിയ രേഖയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള തയ്യാറാക്കിയ രേഖയും കേന്ദ്രകമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണ് രണ്ടുകൂട്ടരുടെയും നിലപാട്. എന്നാല്‍ ധാരണയുണ്ടാക്കില്ലെന്നുകൂടി വ്യക്തമായി പറയണമെന്നാണ് കാരാട്ടിന്റെയും എസ്‌ആര്‍പിയുടെയും വാദം. ഇതിനോട് യെച്ചൂരിക്ക് യോജിപ്പില്ല. ഇത് 2019 ല്‍ വിശാല പ്രതിപക്ഷ ഐക്യം അസാധ്യമാക്കുമെന്നാണ് യെച്ചൂരിയുടെ വാദം. എന്നാല്‍ ധാരണയില്ലെന്ന് പറയാതിരുന്നാല്‍ ഒടുവില്‍ കാര്യങ്ങള്‍ പരോക്ഷ സഖ്യത്തില്‍ എത്തിച്ചേരുമെന്നാണ് കാരാട്ടും എസ്‌ആര്‍പി പക്ഷവും വാദിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top